Sunday, 31 May 2015

Schooldays !!!

ഇന്നലെ വരെ ക്യാന്‍റി ക്രഷും,ക്രിമിനല്‍ കേസും കളിച്ചു നടന്ന പിള്ളേര് ഇന്ന് യൂണിഫോം ഇട്ട് സ്ക്കൂളില്‍ പോകാന്‍ റെഡി ആയി നില്‍ക്കുന്നു.എഴുന്നേറ്റ് വന്നയുടനെ കണ്ട കഴ്ച്ചയായതുകൊണ്ട് ഒരു കോട്ടുവായുടെ അകമ്പടിയോടെ ഞാന്‍ അവരോട് ചോദിച്ചു. 

"ഉസ്ക്കൂളീ പോവുവാണോ"

നാലില്‍ നിന്ന് അഞ്ചിലേക്ക് ജയിച്ച Akshay Smokie മറുപടി തന്നത് ഇങ്ങനെയാണ്

"Yeah!!! Bro!!!".

ഇത്തരം
Bro വിളികള്‍ കേട്ട് കാതിന് ക്ലാവുപിടിച്ചപ്പോഴാണ് സ്വന്തം ഫോട്ടോക്ക് പകരം ശ്രീനിവാസന്‍റെയും,സച്ചിന്‍റെയും ഫോട്ടോസ് പ്രൊഫൈല്‍ പിക് ആയി വെക്കാന്‍ തുടങ്ങിയത്.അങ്ങനെ അവരുമായുള്ള സംഭാഷണം അവസാനിപ്പിച്ച്‌ ഞാന്‍ വീടിനകത്തേക്ക് കയറി.രാത്രി ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ട പടം complete ആയോ എന്നറിയാന്‍ വേണ്ടി monitor on ചെയ്തപ്പോ കൂട്ടത്തില്‍ fbയിലും ഒന്ന്‍ കയറി.തുറന്ന ഉടനെ യൂണിഫോമില്‍ നില്‍ക്കുന്ന AKshAy Smokie-യുടെ സെല്‍ഫി.അപ്പൊ തന്നെ ലൈക്ക് കൊടുത്തു.അല്ലെങ്കില്‍ അവന്‍ "Plz like ma profile pic bro!!!" എന്ന വെറുപ്പിക്കലുമായ് വരും.ഇത്തരം ബാവുവേട്ടന്മാരുടെ ശല്യം ഉണ്ടാവാതിരിക്കാന്‍ വേണ്ടി chat off ചെയ്യല്‍ ആണ് പതിവ്.എങ്കില്‍ അവരെ അങ്ങ് unfriend ചെയ്തൂടെ എന്ന് ചോദിച്ചാല്‍ എനിക്ക് ഒന്നേ പറയാന്‍ ഉള്ളു "എനിക്കും കിട്ടണ്ടേ likes."

പല്ല് പോലും തേക്കാതെ
fbയും നോക്കിയിരിക്കാന്‍ നാണമില്ലേ നിനക്ക് എന്ന് ഞാന്‍ തന്നെ എന്നോട് ചോദിച്ചു.ആ ചോദ്യത്തിന് മുന്‍പില്‍ തകര്‍ന്നു പോയ ഞാന്‍  Facebook അടച്ചു വെക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു ഒരു പ്ലിംഗ് ശബ്ദം കേട്ടത്.ആ  മെസ്സേജ് കൂടി നോക്കിയിട്ട് ലോഗ് ഔട്ട്‌ ചെയ്യാം എന്ന് കരുതി തുറന്നു നോക്കിയപ്പോള്‍ എന്‍റെ അമ്മാവന്‍റെ മകന്‍ Sujith Popzeins.ഞാന്‍ അവനോടു ചോദിച്ചു

"നിനക്ക് ഇന്നല്ലേ സ്ക്കൂള്‍ തുറക്കുന്നത്
?".
"അതെ"
"പോണില്ലേ
?"
"ഇല്ല"
"അതെന്താ
?"
"ഫസ്റ്റ്‌ ഡേ അല്ലേ
.ഇന്ന് പോയാല്‍ കുറേ ക്ലീഷേസ് കാണേണ്ടി വരും.രണ്ട് ദിവസം കഴിഞ്ഞ് പോകാം"

അവനുമായുള്ള സംഭാഷണവും അവിടെ അവസാനിപ്പിച്ചു.അവന്‍ പറഞ്ഞ ക്ലീഷേ എന്ന വാക്ക് പല്ല് തേക്കാനുള്ള സകല mood-ഉം കളഞ്ഞു.പെട്ടന്നായിരുന്നു ഗൃഹാതുരത്വം ഓട്ടോറിക്ഷ പിടിച്ചു വന്നത്.വന്നിറങ്ങിയ ഉടനെ ഗൃഹാതുരത്വം ഓട്ടോക്കാരനോട് ചോദിച്ചു.

"എത്രയായി
?"
"
50 രൂപ"
"ഞാന്‍ ഈ വണ്ടിയുടെ വില അല്ല ചോദിച്ചത്"

"ഇതാണ് ക്ലീഷയുടെ അച്ഛന്‍" ഞാന്‍ എന്നോട് തന്നെ പറഞ്ഞു.അധികം ഡയലോഗ്സിന് അവസരം കൊടുക്കാതെ ഞാന്‍ കൈകൊട്ടി ഗൃഹാതുരത്വത്തിനെ വീട്ടിലേക്ക് വിളിച്ചു.

"ഞാന്‍ ഈ ക്ലീഷേസ് അല്ല ഉദ്ദേശിച്ചത്
"
"പിന്നെ"
"സ്ക്കൂളില്‍ ഉണ്ടാകാറുള്ള...."
“ഓ.... അത്... അത് നമുക്ക് ഇപ്പൊ റെഡിയാക്കാം”

അങ്ങനെ ഞാനും,ഗൃഹാതുരത്വവും വീടിനകത്തേക് കയറി.

ഭൂതകാലത്തേക്ക് പോകുമ്പോള്‍ ഉപയോഗിക്കാറുള്ള, പ്രത്യേക രീതിയില്‍ വട്ടം ചുറ്റുന്ന transition-നോട് കൂടി ബാല്യം കടന്നു വരുന്നു.

ഇനി flashback.
         രണ്ട്ര,ണ്ടര മാസത്തെ പൊളിച്ചടുക്കലിനും,അമ്മയുടെ ചീത്ത പറച്ചിലിനും ചെറിയൊരു ഇടവേള കൊടുത്തുകൊണ്ട് വീണ്ടും സ്കൂളിലേക്ക്.ആദ്യം സ്ക്കൂളില്‍ എത്തണം എന്ന വാശിയോടെ വെച്ച്പിടിക്കും.School compund-ന് അകത്ത് കയറിയാല്‍ ചില കെട്ടിടങ്ങള്‍ക്ക് നിറം വെച്ചിട്ടുണ്ടാകും,ചിലത് നിറം വെപ്പിക്കാനുള്ള ശ്രമത്തില്‍ ആയിരിക്കും.പുതിയ പുസ്തകത്തിന്‍റെ മണം പോലെ ആ കാഴ്ച്ചയും ഇന്നൊരു നൊസ്റ്റാള്‍ജിയയാണ്.സ്കൂളില്‍ ആദ്യമെത്തുന്നത് പുതിയ ക്ലാസ്സ്‌ കണ്ടുപിടിക്കാനാണ്
.Door-നു മുകളില്‍ നനഞ്ഞ ചോക്ക് കൊണ്ട് ക്ലാസും,ഡിവിഷനും എഴുതിയിട്ടുണ്ടാകും.
ക്ലാസ്സ്‌ കണ്ടുപിടിച്ചതിലുള്ള സന്തോഷം അവസാനിക്കുന്നത്‌ door പൂട്ടി കിടക്കുകയാണെന്ന സത്യം അറിയുമ്പോള്‍ ആണ്.പിന്നെ ഓടി ചെന്ന് peon-നെ വിളിച്ചുകൊണ്ട് വന്ന് ക്ലാസ്സ്‌ തുറപ്പിക്കും.അകത്തേക്ക് കയറുമ്പോള്‍ ആദ്യം കാണുക paint അടിച്ച ബ്ലാക്ക്‌ ബോര്‍ഡ് ആയിരിക്കും.ആ ഒരു ദിവസം മാത്രമേ അതിനെ ബ്ലാക്ക്‌ ബോര്‍ഡ് എന്ന് വിളിക്കാന്‍ കഴിയൂ.പിന്നീട് അത് മുഴുവനായോ ഭാഗീഗമായോ വെള്ള നിറമാവും.Bench-ഉം,desk-ഉം എല്ലാം disorder ആയി കിടക്കുന്നത് കാണുമ്പോള്‍ തോന്നും നേരത്തേ വന്നത് മണ്ടത്തരമായെന്ന്.Bench-ഉം,desk-ഉം എല്ലാം arrange ചെയ്ത് third ബെഞ്ചിലോ,ഫോര്‍ത്ത് ബെഞ്ചിലോ ബാഗ്‌ വെച്ച് സീറ്റ്‌ കൈയടക്കും.Last ബെഞ്ചില്‍ ഇരിക്കാറില്ല കാരണം ആദ്യം വന്ന് ലാസ്റ്റ് ബെഞ്ചില്‍ ഇരുന്നാല്‍ ടീച്ചര്‍ പിടിച്ച് മുന്നില്‍ കൊണ്ടിരുത്തും.അങ്ങനെ ബാഗ്‌ വെച്ച് പുറത്തിറങ്ങി അടുത്തയാളെ കാത്തു നില്‍ക്കും.രണ്ടാമത് വരുന്നത് ഒരു പെണ്‍ക്കുട്ടിയാണെങ്കില്‍ പിന്നെ ആ പരിസരത്തൊന്നും നില്‍ക്കാറില്ല.കാരണം മൂന്നാമത് വരുന്നവന് കഥ അടിച്ചിറക്കാന്‍ അതൊരു കാരണമാകും.ഏഴാം ക്ലാസ് കഴിയുന്നത് വരെ Boys-ഉം,Girls-ഉം ശത്രുക്കള്‍ ആയിരിക്കുമല്ലോ.അടുത്തയാള്‍ വരുന്നത് ദൂരെ നിന്ന് കണ്ടാല്‍ സന്തോഷംകൊണ്ട് കൂവി വിളിച്ചു ഞാന്‍ ഇവിടെ ഉണ്ട്, ഇതാണ് നമ്മുടെ ക്ലാസ്സ്‌ എന്ന സൂചന കൊടുക്കും.ഏകദേശം 2 മാസത്തിന് ശേഷം കാണുമ്പോള്‍ ആദ്യം തോളോട് തോള്‍ ചേര്‍ത്ത് വെച്ച് height നോക്കും.അവനെക്കാള്‍ height വെച്ചു എന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.കാരണം ഇനി Assembly-ക്ക് അവന്‍റെ പുറകില്‍ നില്‍ക്കാം.പിന്നീട് വരുന്നവരെ സൂക്ഷ്മമായി നോക്കും അവന്‍ പുതിയ bag വാങ്ങിയോ എന്നറിയാന്‍.First day ചങ്ങാതിക്കൂട്ടം ഒരുമിച്ച് ഒരു ബെഞ്ചില്‍ ആയിരിക്കും ഇരിക്കുക.ടീച്ചര്‍ വന്ന് സീറ്റ് മാറ്റും എന്ന് അറിയാം എങ്കിലും അതുവരെ ഒരുമിച്ച് ഇരിക്കാലോ.എല്ലാവര്‍ക്കും ഒരുപാട് വിശേഷങ്ങള്‍ പറയാന്‍ ഉണ്ടാകും.അതില്‍ കൂടുതല്‍പേര്‍ക്കും പറയാനുണ്ടാകുക Exhibition പോയെന്നോ,circus-ന് പോയെന്നോ അല്ലെങ്കില്‍ പുതിയ സിനിമ കണ്ടു എന്നോ ആയിരിക്കും.സിനിമ കാണണമെങ്കില്‍ ആരെങ്കിലും കൊണ്ടുപോകണം അല്ലെങ്കില്‍ ദൂരദര്‍ശനില്‍ വരുന്നത് വരെ കാത്തിരിക്കണം.വിഷുവിന് ദൂരദര്‍ശനില്‍ ഇട്ട സിനിമയെക്കുറിച്ചായിരിക്കും വീട്ടില്‍ cable ഇല്ലാത്തവര്‍ സംസാരിക്കുക.Bell അടിക്കുന്നത് വരെ വരാന്തയിലൂടെ ഓടി കളിച്ചു നടക്കും.അപ്പോഴായിരിക്കും എല്ലാ വര്‍ഷത്തേയും പോലെ ക്ലാസ്സിലേക്ക് ഒരു അതിഥി കടന്നു വരിക."New admission".എല്ലാ വര്‍ഷവും പുതിയ ഒരാളെങ്കിലും ഉണ്ടാകും.എന്നൊക്കെ പുതിയ കുട്ടികള്‍ ക്ലാസ്സില്‍ വന്നിട്ടുണ്ടോ, അന്നൊക്കെ അവര്‍ കളര്‍ dress ഇട്ടേ വരാറുള്ളു.അത് ഇന്നും തുടരുന്നുണ്ടോ എന്ന് അറിയില്ല.First day, new student-ന്‍റെ മുഖത്ത് വിഷാദ ഭാവമായിരിക്കും.ആരോടും മിണ്ടാതേ എവിടെയെങ്കിലും ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടാകും.മിക്കവാറും അത് first bench ആയിരിക്കും.
Bell അടിക്കുന്നതിന് മുന്‍പ് class teacher വരും.എല്ലാവരെയും height അനുസരിച്ച് നിര്‍ത്തും.അപ്പൊ അറിയാം പുതിയ position.Bell അടിക്കുമ്പോള്‍ march ചെയ്ത് assembly-ക്ക് പോകും.Prayer, pledge, news, National anthem എല്ലാം കഴിഞ്ഞ് school leader assembly disperse എന്ന് പറഞ്ഞില്ലെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം പ്രിന്‍സിപ്പലിന്‍റെ speech ഉണ്ടാകും.Speech കഴിയുമ്പോള്‍ first പീരീഡ്‌ ഏറെ കുറെ കഴിഞ്ഞിട്ടുണ്ടാകും.തിരിച്ച് ക്ലാസ്സിലേക്ക് മാര്‍ച്ച്‌ ചെയ്തൊന്നും പോകാറില്ല.അഥവാ ഉണ്ടെങ്കില്‍ തന്നെ stair case എത്തുന്നത് വരെ മാത്രം.അത് കഴിഞ്ഞാല്‍ ക്ലാസ്സില്‍ ആദ്യമെത്താനുള്ള ഓട്ടമാണ്.ആദ്യമെത്തുന്നവന്‍ അപ്പൊ കാണിക്കുന്ന ആഹ്ലാദ പ്രകടനം പിന്നീട് അവന് first rank കിട്ടിയാല്‍ പോലും ആവര്‍ത്തിക്കില്ല.എല്ലാവരും ക്ലാസ്സില്‍ എത്തി വെള്ളമൊക്കെ കുടിച്ച് ഇരിപ്പുറപ്പിക്കുമ്പോഴേക്കും ടീച്ചര്‍ ക്ലാസ്സിലേക്ക് കേറി വരും.ക്ലാസ്സ്‌ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആ പാട്ട് പാടും "GOOD MORNING TEACHER".എല്ലാരോടും ഇരിക്കാന്‍ പറഞ്ഞ് ടീച്ചര്‍ പുതിയ students ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കും.ആളെ കാണുമ്പോള്‍ ആദ്യം ചോദിക്കുക uniform ഇല്ലേ എന്നാണ്.മറുപടി ഉടനെ തന്നെ വരും തയിച്ച്‌ കിട്ടിയിട്ടില്ലാന്ന്.പിന്നെ പേര്,വീട്,മുന്‍പ് പഠിച്ച സ്കൂള്‍,സ്കൂള്‍ മാറാനുള്ള കാരണം അങ്ങനെ പലതും ചോദിച്ചറിയും.അപ്പോഴായിരിക്കും പലരും പുതിയ ആളുടെ പേരറിയുന്നത്‌.അത് കഴിഞ്ഞ് ടീച്ചര്‍ എല്ലാവരോടുമായ് ചോദിക്കും പുതിയ ആളെ പരിജയപ്പെട്ടോ എന്ന്.ഇല്ല എന്ന ഉത്തരം കേട്ട ഉടനെ തുടങ്ങും വഴക്ക് പറയാന്‍.അങ്ങനെ കുറച്ചു നേരം പോകും.ശേഷം attendance എടുക്കാന്‍ തുടങ്ങും.ഓരോ ആളുടെ പേര് വിളിക്കുമ്പോഴും അയാളെ കാണാന്‍ ടീച്ചര്‍ തല പൊക്കി നോക്കും.പിന്നെ board-ല്‍ time table എഴുതി ഇട്ടിട്ട് എല്ലാവരോടും എഴുതി എടുക്കാന്‍ പറയും.അപ്പോഴായിരിക്കും bag-ല്‍ നിന്ന്, brown പേപ്പറില്‍ വൃത്തിയായി പൊതിഞ്ഞ്,name slip ഒക്കേ ഒട്ടിച്ച book പുറത്തെടുക്കുക.അടുത്തിരിക്കുന്നവരുടെ name slips തമ്മില്‍ compare ചെയ്ത് നോക്കും.മിക്കവാറും എല്ലാവരുടെയും name slip ബാലരമയോടൊപ്പം free കിട്ടിയ ഒട്ടിപ്പോ name slips ആയിരിക്കും.School തുറക്കുന്നതിന് ഒരാഴ്ച്ച മുന്‍പ്പുള്ള ബാലരമയുടെ കൂടെ ഒട്ടിപ്പോ name slips കിട്ടുമായിരുന്നു.Time table കിട്ടുമ്പോ ആദ്യം നോക്കും ഏതൊക്കെ ദിവസങ്ങളില്‍ ആണ് P.T ഉള്ളതെന്ന്.
മിക്കവാറും ഉച്ചവരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടാകാറുള്ളു.
Full day ക്ലാസ്സ്‌ ഉണ്ടെങ്കില്‍ തന്നെ teachers ക്ലാസ്സ്‌ എടുക്കുകയൊന്നുമില്ല.പക്ഷേ maths ടീച്ചര്‍ക്ക്‌ മാത്രം അത് ബാധകമല്ല.എടുക്കുന്ന വിഷയം maths ആണെങ്കില്‍ ടീച്ചര്‍ ക്ലാസ്സ്‌ എടുത്തിരിക്കും.കുട്ടികളുടെ ശാപം ഏറ്റവുമധികം ഏറ്റു വാങ്ങിയിട്ടുണ്ടാകുക maths teachers ആയിരിക്കും.ആ ദിവസം തന്നെ ഏതെങ്കിലും period ക്ലാസ്സ്‌ ടീച്ചര്‍ വീണ്ടും വരും അപ്പോഴായിരിക്കും class leader-നെ തിരഞ്ഞെടുക്കുന്നത്.Class leader ആയി ചുമതലയേല്‍ക്കുന്നവന്‍റെ ആദ്യ duty ക്ലാസ്സിലേക്ക് ഒരു duster ഉണ്ടാക്കി കൊണ്ടുവരികയെന്നതാണ്.Class leader അല്ലെങ്കില്‍ വേറെയാരെങ്കിലും ആ ചുമതല ഏറ്റെടുക്കണം.കൂടുതലും പെണ്‍ക്കുട്ടികളില്‍ ആരെങ്കിലും ആയിരിക്കും മുന്നോട്ട് വരിക.ഉടനെ തന്നെ അടുത്ത ചുമതലകളും ടീച്ചര്‍ ലീഡറുടെ തലയില്‍ വെച്ച് കൊടുക്കും.ടീച്ചര്‍ ഇല്ലാത്ത സമയത്ത് സംസാരിക്കുന്നവരുടെ പേര് ബോര്‍ഡില്‍ എഴുതിയിടണം,Assembly-ക്കും,P.T-ക്കും പോകുമ്പോള്‍ line form ചെയ്ത് മുന്‍പില്‍ നില്‍ക്കണം,notes collect ചെയ്ത് staff റൂമില്‍ എത്തിക്കണം.അതുക്കൊണ്ട് തന്നെ ഒരു ലീഡര്‍ എല്ലാം തികഞ്ഞ ഒരു ജാഡ തെണ്ടിയായിരിക്കും.High school എത്തുന്നത്‌ വരെ ക്ലാസിലെ പഠിപ്പിസ്റ്റ് ആയിരിക്കും ക്ലാസ്സ്‌ ലീഡര്‍.
Lunch interval ആകുമ്പോള്‍ വേഗം കൈ കഴുകി വന്ന് കഴിക്കാന്‍ തുടങ്ങും.അധികം കുട്ടികളും പലഹാരങ്ങള്‍ ആയിരിക്കും കൊണ്ടുവന്നിട്ടുണ്ടാകുക.തുടര്‍ന്ന് ഒരു മത്സരമായിരിക്കും ആരാ കഴിച്ചു കഴിയുക എന്നറിയാന്‍.വേഗം കഴിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ നേരം കളിക്കാം.കൂടുതലും pen fight പോലുള്ള കളികളായിരിക്കും.Pen fight കളിക്കാന്‍ വേണ്ടി മാത്രം പ്രത്യേകം പേനകള്‍ കരുതി വെച്ചിട്ടുണ്ടാകും.Lunch interval കഴിഞ്ഞാല്‍ 3 പീരീഡും അതിനിടയില്‍ ഒരു interval-ഉം ഉണ്ടാകും.Last പീരീഡ്‌ കഴിയാറാകുമ്പോള്‍ ഒരു bell അടിക്കും.Prayer-നുള്ള bell ആയിരിക്കും അത്.Prayer കഴിഞ്ഞയുടനെ എല്ലാവരും പോകാന്‍ ready ആയി line form ചെയ്തു നില്‍ക്കും.അപ്പോഴും front-ല്‍ leader തന്നെയായിരിക്കും.5 minute തികയുന്നതിന് മുന്‍പ് Long Bell അടിക്കും.Bell-ന്‍റെ ശബ്ദം കേട്ടയുടനെ എല്ലാവരും ഇറങ്ങി ഒരോട്ടമാണ്.ഇറങ്ങി ഓടാന്‍ ആയിരുന്നെങ്കില്‍ പിന്നെ എന്തിനാണ് line form ചെയ്ത് നിന്നിരുന്നതെന്ന് ഇപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്.Auto, Van, School Bus ഇതില്‍ ഏതെങ്കിലുമൊന്നിലായിരിക്കും വീട്ടിലേക്കുള്ള യാത്ര.ഓട്ടോയില്‍ ആയിരിക്കും ഭൂരിഭാഗം കുട്ടികളും.Auto വരുന്നതുവരെ auto mates-ന്‍റെ ഒപ്പം കളിയായിരിക്കും.Auto വന്നുകഴിഞ്ഞാല്‍ അറ്റത്തിരിക്കാനുള്ള ഓട്ടമായിരിക്കും.അറ്റം കിട്ടിയാലും ഇരിക്കാന്‍ പറ്റില്ല പകരം ആരുടെയെങ്കിലും മടിയില്‍ ഇരിക്കുകയും വേണം.ഇത്തരം സന്ദര്‍ഭങ്ങളിലാണ് പെട്ടന്നൊന്ന് വലുതായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുക.അങ്ങനെ ആ ഓട്ടോയില്‍ തിരിച്ചു വീട്ടിലേക്കു.

Flashback തീര്‍ന്നു.
പല്ല് തേക്കാതെയായിരുന്നു ഇത്രയും നേരം ഗൃഹാതുരത്വവുമായ സമയം ചിലവിട്ടത്.അതില്‍ അസ്വസ്ഥനായ ഗൃഹാതുരത്വം പിന്നീടൊരു അവസരത്തില്‍ കാണാം എന്ന് പറഞ്ഞു യാത്രയായി.
പെട്ടന്ന് ഒരു അശരീരി
“രണ്ട് മാസം കളിച്ചതൊന്നും പോരെ നിനക്ക്? മതി പോയിരുന്ന് പഠിക്ക്”.2 comments:

  1. mohammed ashiq1 June 2015 at 08:20

    ഇഷ്ടപ്പെട്ടു...നന്നായിട്ടുണ്ട്...ഇത് വായിച്ചപ്പോൾ എന്റെ വീട്ടിനു മുന്നിലും ഒരു ഗൃഹാതുരത്വം ഓട്ടോ പിടിച്ചു വന്നു...

    ReplyDelete
  2. പ്വൊളിച്ചു ബ്രോ !!!!

    ReplyDelete